കെപിസിസി രാഷ്ട്രീയകാര്യ സമിതി മാറ്റമില്ലാതെ തുടരും. ന്യൂഡല്‍ഹിയില്‍ കെപിസിസി ഭാരവാഹികള്‍ നടത്തിയ പ്രാഥമിക ചര്‍ച്ചയിലാണ് മാറ്റം വരുത്തേണ്ടതില്ലെന്ന തീരുമാനമുണ്ടായത്.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി, കോണ്‍ഗ്രസ് നേതാവ് പ്രിയങ്കഗാന്ധി എന്നിവരുമായി കെപിസിസി ഭാരവാഹികള്‍ കൂടിക്കാഴ്ച നടത്തി.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്, വര്‍ക്കിങ് പ്രസിഡന്റുമാരായ പി സി വിഷ്ണുനാഥ്, എ പി അനില്‍കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരാണ് കൂടിക്കാഴ്ച നടത്തുന്നത്.
രാഷ്ട്രീയകാര്യസമിതിയില്‍ മാറ്റമുണ്ടാകില്ലെന്ന് സണ്ണി ജോസഫും പ്രതികരിച്ചു. ......

ദോഹ: ഖത്തറിൽ നടക്കുന്നFIBA ബാസ്കറ്റ്ബോൾ ലോകകപ്പ് ടീമുകളുടെ നറുക്കെടുപ്പ് പൂർത്തിയായി.ദോഹ അൽ ഹസം മാളിൽനടന്ന നറുക്കെടുപ്പ് ചടങ്ങിൽ
ബ്രിട്ടീഷ് അത്ലറ്റ് മോഫറയുൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തു.ഖത്തർ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റും ഫിബ ബാസ്കറ്റ്ബോൾ ലോകകപ്പ് ഖത്തർ 2027 ലോക്കൽ ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാനുമായ ഷെയ്ഖ് ജോവാൻ ബിൻ ഹമദ് അൽ താനിയുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്.2027 ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 12 വരെ മിഡിൽ ഈസ്റ്റിൽ നടക്കുന്ന ആദ്യത്തെ ബാസ്കറ്റ്ബോൾ ലോകകപ്പ് എന്ന ചരിത്രം സൃഷ്ടിക്കുന്ന
ഫിബ ബാസ്കറ്റ്ബോൾ ലോകകപ്പ് 2027 യോഗ്യതാ നറുക്കെടുപ്പിൽ ഫിബ പ്രസിഡന്റ് ഷെയ്ഖ് സൗദ് അലി അൽ താനിയും പങ്കെടുത്തു.
ഫിബ സെക്രട്ടറി ജനറൽ ആൻഡ്രിയാസ് സാഗ്ലിസ്, ഖത്തർ ബാസ്കറ്റ്ബോൾ ഫെഡറേഷൻ (ക്യുബിഎഫ്), ലോക്കൽ ഓർഗനൈസിംഗ് കമ്മിറ്റി ഡയറക്ടർ ജനറൽ മുഹമ്മദ് സാദ് അൽ മെഗൈസീബ്, ഫിബ സെൻട്രൽ ബോർഡ് അംഗങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ലോകമെമ്പാടുമുള്ള ദേശീയ ഫെഡറേഷനുകളിൽ നിന്നുള്ള 60 ലധികം പ്രതിനിധികൾക്കൊപ്പം.
ഫിബ ഗ്ലോബൽ അംബാസഡറും മൂന്ന് തവണ ഒളിമ്പിക് ചാമ്പ്യനുമായ എൻബിഎ ഇതിഹാസം കാർമെലോ ആന്റണിയാണ് നറുക്കെടുപ്പ് നടത്തിയത്. ......
കൊച്ചി: ഐലന്‍ഡ്സ് ഡെവലപ്മെന്റ് ആന്‍ഡ് കള്‍ച്ചറല്‍ അസോസിയേഷന് മറൈന്‍ഡ്രൈവ് ക്വിന്‍സ് വാക്വേ ഓപ്പണ്‍ സ്റ്റേജില്‍ സംഘടിപ്പിച്ച് ബോബ് മാര്‍ലി മ്യൂസിക് നൈറ്റ് ശ്രോതാക്കള്‍ക്ക് ആവേശമായി. ജമൈക്കന്‍ ഗായകന് ബോബ് മാര്ലിിയുടെ 44-ാം അനുസ്മരണ ദിനത്തോടനുബന്ധിച്ചായിരുന്നു പരിപാടി. ......
വഞ്ചിയൂര്‍ കോടതി ജൂനിയര്‍ അഭിഭാഷകയായ ശ്യാമിലിയെ ഇന്നലെയാണ് സീനിയര്‍ അഭിഭാഷകന് മര്‍ദ്ദിച്ചത്. അഭിഭാഷകൻ്റെ മർദ്ദനമേറ്റ സംഭവത്തിൽ പോലീസ് അന്വേഷണത്തിൽ തൃപ്തിയുണ്ടെന്ന് ജൂ നിയർ അഭിഭാഷകയായ ശ്യാമിലി പറഞ്ഞു.
മർദ്ദിച്ച അഭിഭാഷകനെ ഉടൻ പിടി കൂടുമെന്നാണ് കരുതുന്നത്
എല്ലാവരുടേയും പിന്തുണ ലഭിച്ചിട്ടുണ്ട്. ......
തിരുവനന്തപുരം : കോൺഗ്രസിൽ ‘മിഷൻ26’ തകൃതി. മിഷൻ എന്നുകേട്ടാൽ 2026ൽ ജയിക്കാനുള്ള തന്ത്രങ്ങളാണെന്ന് ആരും കരുതേണ്ട. 2026 ൽ യു.ഡി.എഫ്.......
തലവടി പഞ്ചായത്ത് ആറാം വാര്‍ഡില്‍ നീരേറ്റുപുറം പുത്തന്‍പറമ്പില്‍ പി.ജി.......
കർണാടകം: ഇക്കഴിഞ്ഞ ഏപ്രിൽ 25 നാണ് ബംഗളുരുവിലെ സംഗീത നിശയ്ക്കിടയിൽ നടത്തിയ ചില പരാമർശങ്ങളുടെ പേരിൽ പ്രശസ്ത ഗായകനും അഭിനേതാവുമായ സോനു നിഗം കുരുക്കിലായത്. ഈസ്റ്റ് പോയിന്റ് എഞ്ചിനീയറിങ് കോളേജിലായിരുന്നു സംഗീത പരിപാടി. ......
വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിന്റെ സുരക്ഷ വർധിപ്പിച്ചു. അതിർത്തിയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാർ നടപടി.......
1920 ഒക്ടോബർ 17 ന് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകൃതമായി. ആ കണക്കുവെച്ച് നോക്കിയാൽ 2020 ൽ സിപിഐയ്ക്ക് (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ്ഇന്ത്യ) നൂറു വർഷമായി. ......